ദമാം: (gcc.truevisionnews.com)മക്കളുടെ അടുത്തേക്ക് സന്ദർശക വീസയിൽ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മ സൗദിയിലെ ജുബൈലിൽ അന്തരിച്ചു. നസീമ അബ്ദുസമദ് (68) ആണ് അന്തരിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് ആദ്യം ജുബൈലിലെ ആശുപത്രിയിലും പിന്നീട് ദമാം ആശുപത്രിയിലും ചികിത്സയിലായിരുന്നു.
മൃതദേഹം ദമാമിൽ സംസ്കരിക്കുമെന്ന് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: റജില (സൗദി), ഷഫീഖ് (സൗദി), സിംല (സൗദി), ഷെജീർ (ഇന്ത്യൻ നേവി കൊച്ചി), മരുമക്കൾ: അബ്ദുൽ സമദ് (സൗദി), നവാസ് (സൗദി), നിജിയ (സൗദി), ഫസീഹ (കൊച്ചി).
Malayali housewife who came to visit her children on a visitor visa dies in Saudi Arabia