മനാമ: (gcc.truevisionnews.com) മഹാബലിയുടെ പത്നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്റൈൻ കേരളീയസമാജം വനിതവേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം ‘വിന്ധ്യാവലി’ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി അരങ്ങിലെത്തുന്നു.
മഹാബലിയുടെ പത്നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഒരുക്കിയ നൃത്ത-സംഗീത നാടകം 'വിന്ധ്യാവലി' നാളെ അരങ്ങേറും. സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്.
താരസംഘടനയായ അമ്മയുടെ പ്രഥമ വനിത പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ പരിപാടിയിൽ മുഖ്യാതിഥിയാകും.
സെപ്റ്റംബർ 25ന് രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകം. ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നത്. കഥകളിലും ഐതിഹ്യങ്ങളിലും അധികം പരാമർശിക്കപ്പെടാത്ത വിന്ധ്യാവലിയുടെ ജീവിതമുഹൂർത്തങ്ങൾ ഈ നൃത്തനാടകത്തിലൂടെ ദൃശ്യവത്കരിക്കുന്നു.
Mahabali's wife Vindhyavali to take to the stage; Dance drama 'Vindhyavali' to be staged in Bahrain tomorrow, Shweta Menon to be the chief guest