അൽ ഹസ: (gcc.truevisionnews.com) സൗദി അറേബ്യയിലെ അൽഹസയിൽ 22 വർഷം പ്രവാസിയായിരുന്നു സി.കെ അബ്ദുൽ ഗഫൂർ (60) നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ(ശനി) രാവിലെ പള്ളിയിലേക്ക് നമസ്കാരം നിർവഹിക്കാനായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ബൈക്കിടിക്കുകയായിരുന്നു.
വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡന്റും കുറ്റിക്കാട്ടൂർ, മണാശ്ശേരി എന്നിവിടങ്ങളിലെ മലബാർ ഫർണിച്ചർ ഉടമയുമാണ്. പ്രവാസം അവസാനിപ്പിച്ച ശേഷം നാട്ടിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ റംല ഗഫൂർ. മക്കൾ: റിംഷാദ് സി കെ (ലേ മലബാർ ഫർണിച്ചർ മണാശ്ശേരി), റുഷ്ദാൻ സി കെ, റജിലാ ബാനു, റജ്ന മോൾ.
A Malayali expatriate in Saudi Arabia died in a car accident in his native country the accident occurred while he was on his way to the mosque for prayers