മസ്‌കത്ത്: (gcc.truevisionnews.com) അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ മൾട്ടിഹാസാർഡ് ഏർലി വാണിങ് സെൻ്റർ അറിയിച്ചത്.
ഒക്ടോബർ 21-ഓടെ ന്യൂനമർദം കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥാ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള മേഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ന്യൂനമർദം ക്രമേണ പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ ഈ ന്യൂനമർദം ഒമാനെ നേരിട്ട് ബാധിക്കാനോ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനോ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Low pressure area formed in the Arabian Sea Oman Meteorological Department issues warning