Oct 5, 2025 12:54 PM

റിയാദ്: ​​​(gcc.truevisionnews.com) മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ‘റിയാദ് വായിക്കുന്നു’ എന്ന തല​ക്കെട്ടിൽ അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും.

സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പുറമേ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ത്തിലധികം പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പ്രസാധക സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പവലിയനുകളിലൂടെ മേള സന്ദർശകരെ സവിശേഷമായ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ യാത്രയിലേക്ക് കൊണ്ടുപോകും.

പ്രസാധകർക്ക് ബൗദ്ധിക, സാംസ്കാരിക വിനിമയത്തിനുള്ള ഒരു പ്രധാന വേദിയായിരിക്കും റിയാദ് അന്താരാഷ്ട്ര പുസ്തകമേള. രാജ്യത്തിനകത്തും പുറത്തുമുള്ള എഴുത്തുകാർ, ചിന്തകർ, സാംസ്കാരിക, വിജ്ഞാന നിർമ്മാതാക്കൾ, പുസ്തകപ്രേമികൾ എന്നിവരുടെ സംഗമസ്ഥലവുമാകും.



Riyadh Reading Riyadh International Book Fair begins will run until October 11 with more than 2,000 publishing houses participating

Next TV

Top Stories










News Roundup






Entertainment News





//Truevisionall