അബുദാബി : (gcc.truevisionnews.com) ദുബായ്ക്ക് പിന്നാലെ അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം പ്രഖ്യാപിച്ചു. സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചാകും ഈ സർവീസ്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക.
ആദ്യ ഘട്ടത്തിൽ യാസ് ഐലൻഡിലെ പ്രധാന ആകർഷണങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ എന്നിവയെ ട്രാം ബന്ധിപ്പിക്കും. തുടർന്ന് താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും ട്രാം സർവീസ് വ്യാപിപ്പിക്കും. ട്രാം സർവീസ് ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ സർവീസ് ലഭ്യമാകും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം.
After Dubai, tram is coming to Abu Dhabi; Project in three phases