യുഎഇ: (gcc.truevisionnews.com) യുഎഇയില്‍ വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തുടനീളം നേരിയ തോതിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയും എത്തിയേക്കാം. തുറന്ന പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാനും ഇത് കാരണമാകും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിപ്പുണ്ട്.
അതേസമയം ഒമാന്‍ കടല്‍ പൊതുവേ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പകല്‍ സമയത്തെ താപനില 25 ഡിഗ്രിക്കും 29നും ഇടയിലായിരിക്കും. പര്‍വതപ്രദേശങ്ങളിലെ താപനില 20 മുതല്‍ 27 ഡിഗ്രി വരെ എത്തിയേക്കും. എന്നാല്‍ രാത്രിയില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പതിനൊന്ന് ഡിഗ്രി വരെയും പര്‍വത മേഖലകളില്‍ ഒന്‍പത് ഡിഗ്രിവരെയും താപനില താഴാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
UAE Meteorological Department warns of rain in coming days



















.jpeg)







