Mar 7, 2026 11:42 AM

മനാമ: (gcc.truevisionnews.com) മേഖലയിലെ സംഘര്‍ഷങ്ങളുടെയും സുരക്ഷാ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ തെരുവുകളിലും തുറസായ സ്ഥലങ്ങളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും സിവില്‍ പ്രൊട്ടക്ഷന്‍ നടപടികള്‍ ശാക്തീകരിക്കുന്നതിനുമായാണ് ഈ തീരുമാനമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തിന് നേരെ ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര, സിവില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതു ഇടങ്ങളിലെ അപകടസാധ്യത കുറയ്ക്കാനാണ് ഈ വിലക്കിലൂടെ ലക്ഷ്യമിടുന്നത്. നിയന്ത്രണങ്ങള്‍ എത്ര കാലത്തേക്ക് തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, സുരക്ഷ നിലനിര്‍ത്തുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Bahrain bans street gatherings amid ongoing attacks and protests

Next TV

Top Stories










Entertainment News