സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ

സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ
Sep 1, 2025 12:34 PM | By Susmitha Surendran

റിയാദ്​: (gcc.truevisionnews.com)  തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,319 നിയമലംഘകർ പിടിയിലായി. ആഗസ്റ്റ് 22 മുതൽ 28 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

12,891 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്​. 3,888 അതിർത്തി സുരക്ഷാ നിയമലംഘകരും 3,540 തൊഴിൽ നിയമലംഘകരുമാണ്​. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,238 പേർ അറസ്​റ്റിലായി. ഇവരിൽ 50 ശതമാനവും യമനി പൗരന്മാരാണ്​. 49 ശതമാനം എത്യോപ്യൻകാരും ഒരു ശതമാനം മറ്റ്​ രാജ്യക്കാരുമാണ്.

അനധികൃതമായി രാജ്യത്തു നിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 22 പേർ അറസ്​റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 16 പേർ വേറെയും പിടിയിലായിട്ടുണ്ട്​. നിലവിൽ നടപടികൾ നേരിടുന്ന 27,417 നിയമലംഘകരിൽ 24,870 പുരുഷന്മാരും 2,547 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 20,916 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു.

ഇവരിൽ 1,786 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 11,279 പേരെ നാടുകടത്തുകയും ചെയ്​തു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

20,319 expatriate lawbreakers arrested in Saudi Arabia in one week

Next TV

Related Stories
പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 4, 2025 03:27 PM

പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ...

Read More >>
നബിദിനത്തിൽ ആശ്വാസം, ദുബായിൽ നാളെ സൗജന്യ പാർക്കിങ് - ആർടിഎ

Sep 4, 2025 02:32 PM

നബിദിനത്തിൽ ആശ്വാസം, ദുബായിൽ നാളെ സൗജന്യ പാർക്കിങ് - ആർടിഎ

നബിദിനത്തോടനുബന്ധിച്ച് ദുബായിൽ നാളെ സൗജന്യ...

Read More >>
ദുബായിൽ വാഹനാപകടം: ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

Sep 4, 2025 12:36 PM

ദുബായിൽ വാഹനാപകടം: ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

ദുബായിൽ വാഹനാപകടം: ഒരു മരണം, രണ്ടുപേർക്ക് പരിക്ക്...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

Sep 3, 2025 06:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദോഹയിൽ...

Read More >>
ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

Sep 3, 2025 05:49 PM

ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഖത്തറിൽ...

Read More >>
കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനയില്ല; വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി

Sep 3, 2025 03:15 PM

കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനയില്ല; വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി

ഈ വർഷം ഫീസ് വർധിപ്പിക്കാനുള്ള കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ തീരുമാനത്തിന് തടയിട്ട് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയിൻ....

Read More >>
Top Stories










News Roundup






Entertainment News





//Truevisionall