കുവൈത്ത്: (gcc.truevisionnews.com) കുവൈത്തിലെ പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ചരക്കുലോറികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. നാളെ മുതൽ 2026 ജനുവരി 14 വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
പുതിയ നിയമം അനുസരിച്ച്, രാവിലെ 6.30 മുതൽ 9.00 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം അനുവദിക്കില്ല. 2026 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മാത്രമായിരിക്കും. ഈ നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Kuwait to impose time restrictions on trucks on roads from tomorrow to avoid congestion