Featured

സ്വർണവില കുതിച്ചുയരുന്നു; ഓണക്കാലത്ത് പ്രവാസികൾക്ക് ഇരുട്ടടി

News |
Aug 31, 2025 11:48 AM

ദുബായ്: (gcc.truevisionnews.com) ഓണക്കാലം ആഘോഷമാക്കാൻ ഒരുങ്ങുന്ന പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി ദുബായിൽ സ്വർണവില കുതിച്ചുയരുന്നു. ഒരു ഗ്രാമിന് മൂന്ന് ദിർഹത്തിനടുത്ത് വർധിച്ച് 22 കാരറ്റ് സ്വർണത്തിന് 382.75 ദിർഹമായി. ഇതോടെ ജൂണിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന വിലയ്ക്ക് തൊട്ടടുത്താണ് നിലവിൽ ദുബായിലെ സ്വർണവില.

സെപ്റ്റംബർ ആദ്യവാരത്തിൽ ഓണം ആഘോഷങ്ങൾ തുടങ്ങാനിരിക്കെ 370 ദിർഹമിനടുത്തേയ്ക്ക് വില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഈയാഴ്ച മാത്രം യുഎഇയിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ആറ് ദിർഹമിലധികം വില വർധനവുണ്ടായി. പുതിയ സീസണിലെ സ്വർണ-ആഭരണ ഓഫറുകളോട് ഉപയോക്താക്കൾ എങ്ങനെ പ്രതികരിക്കുമെന്നാണ് വ്യാപാരികൾ ഉറ്റുനോക്കുന്നത്. ഒക്ടോബറോടെ ആഗോള സ്വർണവില സ്ഥിരമാകുമെന്നാണ് പ്രതീക്ഷ. ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവങ്ങൾ ഒക്ടോബർ അവസാനവാരത്തിൽ വരാനിരിക്കെ ഈ വർഷം ഇതുവരെയുണ്ടായ നഷ്ടം നികത്താൻ വലിയ വിൽപന അനിവാര്യമാണെന്ന് വ്യാപാരികൾ പറയുന്നു.

അമേരിക്കൻ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച സൂചനകൾ വന്നതോടെയാണ് ആഗോള വിപണിയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് ഉണ്ടായത്. ഇതോടെ ഈയാഴ്ച 30 ഡോളർ വർധിച്ച് ഒരു ഔൺസ് സ്വർണത്തിന് 3,447 ഡോളറിലെത്തി. യുഎസ് പലിശനിരക്ക് കുറയ്ക്കുന്നത് സാധാരണയായി സ്വർണവില വർധനവിന് കാരണമാകാറുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകൾ നിയമവിരുദ്ധമാണെന്ന കോടതി വിധി വന്നതോടെ അടുത്ത ആഴ്ച വിപണിയിൽ കൂടുതൽ അനിശ്ചിതത്വത്തിന് സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

Gold prices soar; Expatriates hit by Onam

Next TV

Top Stories










News Roundup






Entertainment News





//Truevisionall