മസ്‌കത്ത്: (gcc.truevisionnews.com) ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.
അതേസമയം പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 5ന് അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വെള്ളിയാഴ്ച(സെപ്റ്റംബർ 5 ഹിജ്‌റ 1447, റബീഉൽ അവ്വൽ 13) ആണ് അവധി.
തിങ്കളാഴ്ച(8) ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം. മതപരവും ദേശീയവുമായ ആഘോഷങ്ങൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ഈ അവധിയെന്ന് അധികൃതർ അറിയിച്ചു. കുടുംബത്തോടൊപ്പം ഈ പുണ്യദിനം ആഘോഷിക്കാനും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്താനും ഇത് സഹായകമാകുമെന്നും വ്യക്തമാക്കി.
Prophet Day Oman declares holiday for government and private sectors