കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിലെ ഫർവാനിയയിൽ വീട്ടുജോലിക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സുരക്ഷാ ഉറവിടങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, അമ്പതുകളുടെ പ്രായമുള്ള ഒരു കുവൈത്തി പൗരൻ, തന്റെ വീട്ടുജോലിക്കാരിയെ കാണാനാകാതെ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീട്ടുജോലിക്കാരിയുടെ മുറിയിൽ നിന്ന് ഫോൺ മുഴങ്ങുന്നത് കേട്ടെങ്കിലും ആരും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് അകത്ത് കയറിയപ്പോൾ കഴുത്തിൽ കയർ കെട്ടി തൂങ്ങിയ നിലയിലാണ് വീട്ടുജോലിക്കാരിയെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം നൽകിയ കുവൈറ്റി പൗരൻ, ജീവനൊടുക്കാനുള്ള ലക്ഷണങ്ങളൊന്നും മുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. അധികൃതർ കേസിനെ ആത്മഹത്യയായി രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
Domestic worker found dead in Kuwait