Sep 1, 2025 01:02 PM

അബുദാബി: (gcc.truevisionnews.com)  യുഎഇയിൽ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈ മാസത്തില്‍ നേരിയ തോതില്‍ വില ഉയര്‍ന്നെങ്കിലും ഓഗസ്റ്റ് മാസത്തില്‍ വില കുറഞ്ഞിരുന്നു. സെപ്തംബര്‍ മാസത്തില്‍ പെട്രോള്‍ വില നേരിയ തോതില്‍ കൂടിയപ്പോള്‍ ഡീസല്‍ വില കുറഞ്ഞു.

യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് ഓരോ മാസവും പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കുന്നത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.70 ദിര്‍ഹമാണ് സെപ്തംബര്‍ മാസത്തിലെ വില. ഓഗസ്റ്റില്‍ 2.69 ദിര്‍ഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.58 ലിറ്ററാണ് പുതിയ വില. 2.57 ദിര്‍ഹം ആയിരുന്നു ഓഗസ്റ്റ് മാസത്തിലെ വില. ഇ-പ്ലസ് 91 പെട്രോളിന് 2.51 ദിര്‍ഹം ആണ് സെപ്തംബര്‍ മാസത്തിലെ വില. ഓഗസ്റ്റ് മാസത്തില്‍ 2.50 ദിര്‍ഹം ആയിരുന്നു. ഡീസൽ വില ലിറ്ററിന് 2.66 ദിര്‍ഹം ആണ് സെപ്തംബര്‍ മാസത്തിലെ വില. 2.78 ദിര്‍ഹം ആയിരുന്നു ഓഗസ്റ്റിലെ നിരക്ക്.



Fuel prices for September announced in the UAE

Next TV

Top Stories










News Roundup






Entertainment News





//Truevisionall