അബൂദബി:(gcc.truevisionnews.com) കൂട്ടുകാരിയുടെ വാഹനം ഓടിക്കാന്‍ കൊണ്ടുപോയി അപകടമുണ്ടാക്കിയ സംഭവത്തില്‍ യുവതിയോട് 1,64,000 ദിര്‍ഹം നല്കാന് ഉത്തരവിട്ട് ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി. വാഹനത്തിന്റെ മൂല്യമായി 1,59,000 ദിര്‍ഹമും നഷ്ടപരിഹാരമായി 5000 ദിര്‍ഹവും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് പരാതിക്കാരി കോടതിയെ സമീപിക്കുകയും വാഹനത്തിന്റെ വിലയായി 1,60,000 ദിര്‍ഹമും നഷ്ടപരിഹാരമായി 1,40,000 ദിര്‍ഹമും ഈടാക്കി നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. കോടതി പരാതിക്കാരിയുടെ വാദം പരിഗണിക്കുകയും 1,59,000 ദിര്‍ഹമിന് കാര്‍ വാങ്ങിയതിന്റെ ബിൽ ബോധ്യപ്പെടുകയും ചെയ്തു. കാര്‍ അപകടത്തിൽപെടാന്‍ കാരണം എതിര്‍കക്ഷിയുടെ അശ്രദ്ധയാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കാറിന്റെ വിലയും പരാതിക്കാരി നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 5000 ദിര്‍ഹമും നല്കാന് ഉത്തരവിട്ടത്.
Court orders man to pay Dh164,000 for driving his partner's vehicle and causing an accident