യുഎഇ: (gcc.truevisionnews.com) യുഎഇയിൽ കനത്ത ചൂടും പൊടി നിറഞ്ഞ കാലാവസ്ഥയും തുടരുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ കാഴ്ചാപരിധി കുറഞ്ഞേക്കാം. ദുബായിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രിയിലും ഈ അവസ്ഥ തുടരാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 31 ഡിഗ്രിയായിരിക്കും.
അൽ ദഫ്‌റ മേഖലയിലെ അൽ ഹംറയിലും ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലും അൽ മുഗൈറ പാലം മുതൽ ജബൽ അൽ ധന്ന പാലം വരെ കോടമഞ്ഞ് റിപ്പോർട്ട് ചെയ്തതായി മെറ്റ് ഓഫീസ് അറിയിച്ചു. ഉം ലൈലയിലും അൽ സറഫിന്റെ കിഴക്ക് ഭാഗത്തും ഹബ്ഷാൻ, മദിനത്ത് സായിദ് എന്നിവിടങ്ങളിലും കോടമഞ്ഞുള്ളതായി റിപ്പോർട്ടുകളുണ്ട്.
UAE Meteorological Department warns of intense heat and dusty atmosphere