Aug 22, 2025 12:29 PM

അബുദാബി : (gcc.truevisionnews.com)ജന്മനാട്ടിൽ സുരക്ഷിതമായ ഒരു സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ച്, പ്രവാസലോകത്തുനിന്ന് പി.എസ്.സി. പരീക്ഷകൾ എഴുതി വിജയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അബുദാബിയിലെ മലയാളി സമാജം നൽകിവരുന്ന സൗജന്യ പരിശീലന ക്ലാസുകൾ ഈ ഉദ്യോഗാർഥികൾക്ക് വലിയൊരു കൈത്താങ്ങാണ്.

സമാജം സംഘടിപ്പിച്ച പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്തവരിൽ മൂന്നുപേർക്ക് ഇതിനോടകം സർക്കാർ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചു. കൂടാതെ, നാലുപേർ വിവിധ പരീക്ഷകളുടെ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സമാജത്തിന്റെ ക്ലാസുകൾക്ക് പുറമെ, സ്വന്തം നിലയിൽ കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതി ജോലി നേടിയവരും നിയമനം ഉറപ്പാക്കിയവരും ഈ കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്.

മലയാളി സമാജത്തിൽ രണ്ട് ബാച്ചുകളിലായി 27 പേരാണ് പി.എസ്‌സി പരിശീലനത്തിൽ പങ്കെടുത്തത്. ഇതിൽ നൗഷിന മലപ്പുറം സർക്കാർ സ്കൂളിലും നീതു കൊല്ലം റജിസ്ട്രേഷൻ വകുപ്പിലും ശ്രുതി തൃശൂർ സർക്കാർ സ്കൂളിലും ജോലിയിൽ പ്രവേശിച്ചു. ഗൾഫിലെ ജോലിക്ക് സുരക്ഷിതത്വം ഇല്ലാത്തതാണ് പ്രവാസികളിൽ പലരും നാട്ടിലെ സർക്കാർ ജോലിയിൽ കണ്ണുംനട്ടിരിക്കുന്നത്.

യുഎഇയിൽ പിഎസ്‌സി പരിശീലനം നൽകിയ ഏക സംഘടനയാണ് അബുദാബി മലയാളി സമാജം. യുഎഇയിലെ അംഗീകൃത സംഘടന നടത്തിയ വേറിട്ട പ്രവർത്തനം ഒട്ടേറെ പേർക്കു പ്രയോജനപ്പെട്ടതിന്റെ ചാരിതാർഥ്യത്തിലാണ് പിഎസ്‌സി പരിശീലകരും സമാജം ഭരണസമിതി അംഗങ്ങളും

Expatriates get government jobs, training from the Malayali community in Abu Dhabi helps

Next TV

Top Stories










News Roundup






Entertainment News





//Truevisionall