അബുദാബി :(gcc.truevisionnews.com)ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനമനുസരിച്ച് 2026-ലെ റമദാൻ ഫെബ്രുവരി 17-ന് തുടങ്ങാൻ സാധ്യത. മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചായിരിക്കും ഔദ്യോഗികമായി തീയതി സ്ഥിരീകരിക്കുന്നത്.എന്നിരുന്നാലും മിക്ക അറബ് രാജ്യങ്ങളിലും ഏതാണ്ട് ഫെബ്രുവരി 17ന് വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നും സൂചിപ്പിച്ചു.
ഇസ്‌ലാമിക് കലണ്ടർ (ഹിജ്‌റ വർഷം) സൗരവർഷത്തേക്കാൾ പത്തോ പതിനൊന്നോ ദിവസം കുറവാണ്. അതുകൊണ്ട്, ഏകദേശം 33 വർഷം കഴിയുമ്പോൾ എല്ലാ കാലാവസ്ഥകളിലും റമദാൻ വ്രതം അനുഷ്ഠിക്കാൻ അവസരമുണ്ടാകും.
Ramadan 2026 likely to begin on February 17