മസ്കത്ത്: (gcc.truevisionnews.com) രാജ്യത്തെങ്ങും കനത്ത പൊടിക്കാറ്റ് വീശുന്നതായി റിപ്പോർട്ട്. മരുഭൂ പ്രദേശങ്ങളിലും തുറസായ ഇടങ്ങളിലും ശക്തമായ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിനാൽത്തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദ്ദേശം നൽകി. വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊടിക്കാറ്റ് വ്യാപിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലകളിലാണ് പൊടിക്കാറ്റ് കൂടുതൽ ശക്തമായി അനുഭവപ്പെടുന്നത്.
പൊടിക്കാറ്റ് കാരണം പലയിടങ്ങളിലും കാഴ്ച പരിധി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിലെ അസ്ഥിരമായ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും, അതിനാൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
Heavy dust storm Oman visibility will be reduced Police issue alert