മക്ക: (gcc.truevisionnews.com) മൂന്ന് പതിറ്റാണ്ടായി പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം മക്കയിൽ അന്തരിച്ചു. മലപ്പുറം, പട്ടർകടവ്, പള്ളിപ്പടി സ്വദേശി കോണാത്തൊടി വീട്ടിൽ കുഞ്ഞാലൻ കുട്ടിയുടെ മകൻ ഉസ്മാൻ കോണാത്തൊടി(53) യാണ് താമസ സ്ഥലത്ത് മരിച്ചത്.
പതിവ് ഉച്ച വിശ്രമ സമയം കഴിഞ്ഞ് നാല് മണിക്ക് ജോലിക്ക് എത്താതിനെ തുടർന്ന് സഹപ്രവർത്തകർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎംസിസി അസീസിയാ ജൂനുബിയ ഏരിയ കമ്മിറ്റി അംഗമായി സമൂഹീക രാഷ്ട്രീയ രംഗത്തും പ്രവർത്തിച്ചിരുന്നു.
ഭാര്യ സാഹിറയും രണ്ടു മക്കളും നാട്ടിലാണ്. കെഎംസിസി മക്ക വെൽഫെയർവിങ് ചെയർമാൻ മൂജീബ് പൂക്കോട്ടിരിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കം നടത്തും.
Expatriate Malayali dies Mecca