മനാമ: (gcc.truevisionnews.com) മുഹറം മാസത്തിലെ ആശൂറ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ജൂലൈ അഞ്ച് മുതൽ ഏഴ് വരെയാണ് അവധി.
മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, പൊതു ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ ജൂലൈ അഞ്ച് ശനി, ആറ് ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും. ശനിയാഴ്ച വാരാന്ത്യ അവധിയിൽപ്പെടുന്നതിനാലാണ് ഏഴ് തിങ്കളാഴ്ച അധിക അവധി നൽകിയിരിക്കുന്നത്.
Ashura holiday declared Bahrain