റാബഖ്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി റാബഖിൽ അന്തരിച്ചു. ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. അഞ്ച് വർഷത്തോളമായി റാബഖിൽ കനൂസ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ, മക്കൾ: അശ്വിൻ (ഡിഗ്രി വിദ്യാർത്ഥി), അഭിനവ് (പത്താം ക്ലാസ്), സഹോദരി: രാജലക്ഷ്മി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ (തിങ്കൾ) പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലും തുടർന്ന് വീട്ടിലുമെത്തിക്കും.
വീട്ടിലെ പൊതുദർശനത്തിനു ശേഷം രാവിലെ 8.30 മണിക്ക് സംസ്ക്കാരം നടത്തുന്നതിന്നായി തിരുവില്വാമല ഐവർ മഠത്തിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റാബഖ് വെൽഫെയർ വിങ് സാരഥികളായ ഗഫൂർ ചേലാമ്പ്ര, ഹംസപ്പ കപ്പൂർ, തൗഹാദ് മേൽമുറി എന്നിവർ മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.
Expatriate Malayali passes away Rabakh