അൽ ഐൻ: (gcc.truevisionnews.com) അൽ ഐനിലെ അൽ റസീൻ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ എമിറാത്തി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്വദേശി മധ്യവയസ്കനും മകനും മകളുമാണ് അപകടത്തിൽ മരിച്ചത്. കുടുംബ ഒത്തുചേരലിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കുടുംബം അവരുടെ സ്വകാര്യ വിശ്രമകേന്ദ്രമായ 'അസ്ബ'യിൽ അത്താഴത്തിനായി ഒത്തുകൂടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽ പിതാവും 4 മക്കളും വീട്ടുജോലിക്കാരിയുമടക്കം ആറ് പേരുണ്ടായിരുന്നു. അൽ റസീൻ പ്രദേശത്തെ മൺപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
അപകടത്തിൽ പിതാവും മകനും മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Car accident Al Ain Father and two sons die tragically three injured