ദുബായ്:(gcc.truevisionnews.com) യുഎഇയിൽ ഇന്ന് രാത്രി ചന്ദ്രഗ്രഹണവും രക്തചന്ദ്രനും കാണാം. രാത്രി 8.15 മുതൽ അർധരാത്രി 1.15 വരെ നാല് മണിക്കൂർ വരെയാണ് ചന്ദ്രഗ്രഹണവും രക്തചന്ദ്രനെയും കാണുക. സൂര്യൻ, ഭൂമി, ചന്ദ്രൻ ഒരു നേർ രേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പൂർണമായും മറയുമ്പോഴായിരിക്കും സമ്പൂർണ ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രൻ കടും ചുവപ്പ് നിറത്തിലേക്കു (ബ്ലഡ് മൂൺ) മാറുന്ന ആകാശ വിസ്മയം അവിസ്മരണീയ അനുഭവമായിരിക്കും.
ഗ്രഹണം നഗ്ന നേത്രംകൊണ്ട് കാണാനാവുമെന്ന് ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്റർ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒദ പറഞ്ഞു. ഗ്രഹണം കാണാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. തത്സമയ സംപ്രേഷണം വൈകിട്ട് 7.30 മുതൽ രാത്രി 11.50 വരെയുണ്ടാകും.
ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും പൂർണ ഗ്രഹണം കാണാനാകുമെങ്കിലും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായേ കാണാനാകൂ. ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഗ്രഹണമാണിത്. മാർച്ചിലായിരുന്നു ആദ്യ ഗ്രഹണം.
four hour lunar eclipse and a blood moon will be visible in the UAE tonight




































.jpg)