യാത്ര ഇനി കൂടുതൽ എളുപ്പം; ദുബായിൽ 103 കിലോമീറ്റർ ഉൾറോഡുകൾ യാഥാർഥ്യമാകുന്നു

യാത്ര ഇനി കൂടുതൽ എളുപ്പം; ദുബായിൽ 103 കിലോമീറ്റർ ഉൾറോഡുകൾ യാഥാർഥ്യമാകുന്നു
Sep 8, 2025 11:22 AM | By Anusree vc

ദുബായ്: (gcc.truevisionnews.com) ദുബായിലെ ഉൾറോഡുകളുടെ വികസനപദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയായി. നഗരത്തിലെ പ്രധാന റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 103 കിലോമീറ്റർ റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. അൽ ഖവാനീജ് 2, ജബൽ അലി വ്യവസായ മേഖല 1 എന്നിവിടങ്ങളിലെ റോഡുകളാണ് പൂർത്തിയായതെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

എട്ട് റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡുകൾ. നാദൽ ശിബ 1, 3, 4, അൽ അവിർ 1, വാദി അൽ അമാർദി, അൽ വർഖ തുടങ്ങിയ പ്രദേശങ്ങളിലെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അ​ൽ ഖ​വാ​നീ​ജ്​ 2ൽ ​അ​മ്മാ​ൻ സ്​​ട്രീ​റ്റു​മാ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ച്ച്​ ആ​റ്​ കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ ഉ​ൾ​​റോ​ഡു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​​കൂ​ടാ​തെ റോ​ഡ​രി​കി​ലാ​യി 765 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ, 178 വൈ​ദ്യു​തി തൂ​ണു​ക​ൾ, സൈ​ക്ലി​ങ്​ ട്രാ​ക് എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. 27 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ജ​ബ​ൽ അ​ലി വ്യ​വ​സാ​യ മേ​ഖ​ല ഒ​ന്നി​ൽ ന​ട​ത്തി​യ റോ​ഡ്​ വി​ക​സ​നം. ഫ​സ്റ്റ്​ അ​ൽ ഖ​ലീ​ൽ സ്​​ട്രീ​റ്റ്, സ്​​ട്രീ​റ്റ്​ 23 എ​ന്നീ റൗ​ണ്ട്​ എ​ബൗ​ട്ടു​ക​ളെ സി​ഗ്​​ന​ലു​ക​ളോ​ടു​ കൂ​ടി ജ​ങ്​​ഷ​നു​ക​ളാ​ക്കി മാ​റ്റു​ക, അ​ധി​ക​മാ​യി ഏ​ഴ്​ റൗ​ണ്ട്​​എ​ബൗ​ട്ടു​ക​ളു​ടെ വി​ക​സ​നം, 42 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളി​ൽ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ൽ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. വി​ക​സ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ട​റോ​ഡു​ക​ൾ​ക്ക്​ മ​ണി​ക്കൂ​റി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശേ​ഷി 3,000 ആ​യി ഉ​യ​രും. കൂ​ടാ​തെ വ്യ​വ​സാ​യ ഹ​ബു​ക​ളി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ഇ​തു​വ​ഴി സു​ഗ​മ​മാ​കു​ക​യും ചെ​യ്യും.

ന​ഗ​ര വി​ക​സ​ന​ത്തി​നും ജ​ന​സം​ഖ്യ വ​ള​ർ​ച്ച​ക്കും അ​നു​സ​രി​ച്ചു​ള്ള​ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും താ​മ​സ​ക്കാ​രു​ടെ സാ​മൂ​ഹി​ക ക്ഷേ​മ​വും സ​ന്തോ​ഷ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ കീ​ഴി​ലാ​ണ്​ ഉ​ൾ​റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

Traveling is now easier; 103 km of internal roads become a reality in Dubai

Next TV

Related Stories
രണ്ട് ദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 8, 2025 04:18 PM

രണ്ട് ദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസം മുൻപ് റിയാദിൽ നിന്ന് റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
പ്രവാസി മലയാളിയെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sep 8, 2025 02:44 PM

പ്രവാസി മലയാളിയെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളിയെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 23 മുതല്‍, പൗരന്മാർക്കും താമസക്കാർക്കും അപേക്ഷിക്കാം

Sep 8, 2025 01:38 PM

ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 23 മുതല്‍, പൗരന്മാർക്കും താമസക്കാർക്കും അപേക്ഷിക്കാം

ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 23 മുതല്‍, പൗരന്മാർക്കും താമസക്കാർക്കും...

Read More >>
ജാഗ്രത, വിവരങ്ങൾ ചോരാം; സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് യു.​എ.​ഇ  സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്

Sep 8, 2025 11:50 AM

ജാഗ്രത, വിവരങ്ങൾ ചോരാം; സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് യു.​എ.​ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്

ജാഗ്രത, വിവരങ്ങൾ ചോരാം; സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് യു.​എ.​ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ...

Read More >>
ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

Sep 7, 2025 10:17 PM

ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ...

Read More >>
Top Stories










News Roundup






//Truevisionall