മസ്‌കത്ത്: (gcc.truevisionnews.com) ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടി ആരംഭിക്കാൻ ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം. അടുത്ത വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 23 മുതൽ അടുത്ത മാസം എട്ട് വരെ രജിസ്റ്റർ ചെയ്യാം. പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് വെബ്‌സൈറ്റ് വഴി ചെയ്യാവുന്നതാണ്. സിവിൽ നമ്പർ, ഐഡി കാർഡ്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചും രജിസറ്റർ ചെയ്യാനാകും. രജിസട്രേഷൻ പൂർത്തിയാക്കുന്നവർക്ക് അധികൃതരുടെ സന്ദേശം ലഭിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് അർഹത നേടുന്നവരെ തിരഞ്ഞെടുക്കുക. ആദ്യ ഘട്ടം ഒക്ടോബർ 14 മുതൽ 30 വരെയും രണ്ടാം ഘട്ടം ഒക്ടോബർ രണ്ട് മുതൽ ആറ് വരെയും മൂന്നാം ഘട്ടം നവംബർ ഒൻപത് മുതൽ 11 വരെയുമായിരിക്കും. കഴിഞ്ഞ വർഷം 14,000 ആയിരുന്നു ഒമാനിൽ നിന്നുള്ള ഹജ് ക്വാട്ട. ഇതിൽ 470 വിദേശികൾക്കും അവസരം ലഭിച്ചിരുന്നു. ഇത്തവണ എത്ര വിദേശികൾക്ക് അവസരമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അറബ് രാജ്യക്കാരായ പ്രവാസികൾക്ക് 235ഉം മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് 235ഉം ആയിരുന്നു കഴിഞ്ഞ വർഷത്തെ ക്വാട്ട.
Hajj registration in Oman begins on 23rd, citizens and residents can apply