റിയാദ്: (gcc.truevisionnews.com) ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. കൊല്ലം ക്ലാപ്പന പുതുത്തെരുവ് കാവുംതറയിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ ഷമീർ (38) ആണ് മരിച്ചത്. ബത്ഹ ഗുറാബിയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ഉടൻ റെഡ് ക്രസൻറ് ആംബുലൻസിൽ ദാറുൽ ശിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കും. 18 വർഷത്തിലേറെയായി റിയാദിലുള്ള ഷമീർ ബത്ഹയിലെ ഗുറാബി സ്ട്രീറ്റിൽ ഇലക്ട്രിക് ഷോപ്പിൽ ജീവനക്കാരനായിരുന്നു. കുടുംബം വർഷങ്ങളായി റിയാദിൽ ഒപ്പമുണ്ട്.
ഭാര്യ: അൻസില, മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈഹ, മുഹമ്മദ് ഫൗസാൻ. മാതാവ്: റംല. സഹോദരങ്ങൾ: ഷാനവാസ്, ഷംല. മരണാനന്തര നടപടിക്രമങ്ങൾ റിയാദ് ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു.
Heart attack Expatriate Malayali passes away Riyadh