റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദിന്റെ (കുഞ്ഞാപ്പു 42) മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിച്ചത്. ജോലി തേടി രണ്ട് മാസം മുമ്പാണ് സൗദിയിലെത്തിയത്. ബത്ഹ പാരഗണ്‍ റസ്‌റ്റോറൻ്റിന് പിന്‍വശത്തെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ദീര്‍ഘകാലം സൗദിയിൽ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയില്‍ തിരിച്ചെത്തിയതായിരുന്നു. പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മക്കൾ: റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ.
body Malayali who died Saudi Arabia brought home.