സൗദി അറേബ്യ: (gcc.truevisionnews.com) മൂന്നാഴ്ച മുൻപ് സൗദിയിലെ ബീഷയിൽ വെടിയേറ്റു മരിച്ച കാസർക്കോട് സ്വദേശി ബഷീർ അസൈനാരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. സൗദി പൗരന്റെ വെടിയേറ്റാണ് കാസർക്കോട് എണിയാടി സ്വദേശി ബഷീർ അസൈനാർ കൊല്ലപ്പെട്ടത്.
ഒൻപത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു. രാത്രി ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോയ ബഷീറിനെ വാഹനത്തിലെത്തിയ സംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബിഷ കിങ് അബ്ദുള്ള ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടിപകൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടി പൂർത്തിയാക്കാൻ ബീഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദാ കോൺസുലേറ്റ് സിസിഡബ്യൂഎ മെമ്പറുമായ അബ്ദുൾ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ബശീറിന്റെ കുടുംബം ചുമതലപ്പെടുത്തുകയായിരുന്നു.
നിയമ സഹായത്തിനുo മറ്റും ഐസിഎഫിന്റെ റിയാദ് സെക്രട്ടറി കരീം ഇബ്രാഹിമും ബീഷയിൽ നിന്നു മുജീബ് സഖാഫിയും ഉണ്ടായിരുന്നു. ബിഷയിൽ നിന്ന് സൗദിയ വിമാനത്തിൽ ജിദ്ദ വഴി കോഴിക്കോട്ടേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്.
Body Malayali shot dead Saudi Arabia brought home today