ദുബൈ: ( gccnews.in ) പ്രവാസി മലയാളിയെ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ ചാവക്കാട് സ്വദേശി റോഷനെയാണ് അൽ റഫയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ്സായിരുന്നു. ദുബൈയിൽ ജിം അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷൻ ദുബൈയിലെത്തിയത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Expatriate Malayali found dead Dubai