Jul 1, 2025 11:52 AM

ഷാർജ: (gcc.truevisionnews.com) യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ ആരംഭിക്കുന്ന വൺ-വേ ടിക്കറ്റുകൾ പ്രവാസികൾക്ക് ആശ്വാസമാകും. ഇന്ന്( 30) മുതൽ ജൂലൈ 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.

ജൂലൈ 14 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകളിലാണ് ഈ നിരക്കുകൾ ലഭിക്കുക.

കേരളത്തിലേക്കുള്ള പ്രത്യേക ഓഫറുകൾ

അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക്: ഒരു വൺ വേ ടിക്കറ്റിന് 315 ദിർഹം (ഏകദേശം 7360 രൂപ) മുതൽ ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്: വൺ-വേ ടിക്കറ്റിന് 325 ദിർഹം (ഏകദേശം 7590 രൂപ) മുതൽ ആരംഭിക്കുന്നു.

ഈ ഓഫറുകൾക്ക് പുറമെ, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും എയർ അറേബ്യ ആകർഷകമായ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് ചെന്നൈയിലേക്ക്: 275 ദിർഹം (ഏകദേശം 6420 രൂപ) മുതൽ. ഷാർജയിൽ നിന്ന് അഹമ്മദാബാദിലേക്ക്: 299 ദിർഹം (ഏകദേശം 6980 രൂപ) മുതൽ. ഷാർജയിൽ നിന്ന് ഡൽഹിയിലേക്ക്: 317 ദിർഹം (ഏകദേശം 7390 രൂപ) മുതൽ. ഷാർജയിൽ നിന്ന് മുംബൈയിലേക്ക്: 323 ദിർഹം (ഏകദേശം 7530 രൂപ) മുതൽ.



Good news for expatriates Air Arabia offers cheap tickets Kerala

Next TV

Top Stories










News Roundup






https://gcc.truevisionnews.com/.