മസ്കത്ത്: (gcc.truevisionnews.com) ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ദോഫാർ ഗവർണറേറ്റിന്റെ തെക്കൻ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലാണ് ഒറ്റപ്പെട്ട മഴക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത എന്നിവയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെവരെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ ദൃശ്യപരത കുറയാൻ കാരണമായേക്കും. വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള മരുഭൂമി പ്രദേശങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. ശക്തമായ കാറ്റ് ദൃശ്യപരത കുറക്കും. റോഡിൽ മണൽ അടിഞ്ഞുകൂടുന്നതിനാൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് വിഡയോയിൽ ആർ.ഒ.പി പറഞ്ഞു.
Isolated rain possible Oman R O P issues thunderstorm warning