ഒമ്പതാം തവണയും ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍ നേടി യൂണിയന്‍ കോപ്

ഒമ്പതാം തവണയും ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍ നേടി യൂണിയന്‍ കോപ്
Oct 10, 2021 07:53 PM | By Kavya N

ദുബൈ: തുടര്‍ച്ചയായ ഒമ്പതാം തവണയും ദുബൈ ചേംബര്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി(സിഎസ്ആര്‍) ലേബല്‍ സ്വന്തമാക്കി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്.

ചില്ലറ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരം. സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതികള്‍ വികസിപ്പിക്കുന്നതും കമ്മ്യൂണിറിറ്റി ഇനിഷ്യേറ്റീവുകള്‍, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ എന്നിവ സംഘടിപ്പിക്കുന്നതും അവയില്‍ പങ്കെടുക്കുന്നതും വഴി സുപ്രധാന മേഖലകള്‍ക്ക് നല്‍‍കുന്ന പിന്തുണയും അംഗീകാരത്തിന് മാനദണ്ഡങ്ങളായി.

ഇന്റര്‍നെറ്റ് വഴി വെര്‍ച്വലായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. നിരവധി മാനേജര്‍മാരുടെയും യൂണിയന്‍ കോപ് ജീവനക്കാരുടെയും മറ്റ് സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് യൂണിയന്‍ കോപിനെ തേടി അംഗീകാരമെത്തിയത്. സമൂഹത്തിന് നല്‍കുന്ന സംഭാവനകളാണ് യൂണിയന്‍ കോപിന്റെ വിശ്വസ്തതയുടെ കേന്ദ്രമെന്ന് ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബര്‍ അംഗീകാരം നേടിയതിന് പിന്നാലെ യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പ്രതികരിച്ചു.

തുടര്‍ച്ചയായ ഒമ്പതാം തവണയും ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍ നേടിയത് ദേശീയ സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ യൂണിയന്‍ കോപിന്റെ പ്രകടനം വെളിപ്പെടുത്തുന്നതാണെന്നും ഉയര്‍ന്ന ലക്ഷ്യങ്ങളോട് കൂടിയ സാമൂഹിക സംഭാവനകളും സുവ്യക്തമായ പ്രവര്‍ത്തനങ്ങളും, രാജ്യത്തിന്‍റെ ഭരണനേതൃത്വത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രതിബദ്ധതയുള്ളതും ധാര്‍മ്മികവുമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതാണ് ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍ അംഗീകാരം. കമ്പനികള്‍ക്ക് നയങ്ങള്‍ ശക്തിപ്പെടുത്താനും, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും സമൂഹത്തിലും ഉണ്ടാക്കുന്ന സ്വാധീനം നിയന്ത്രിക്കാനും ഈ ബ്രാന്‍ഡ് അനുവദിക്കുന്നു. കമ്പനിയിലെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി നടപ്പാക്കിയിട്ടുള്ള നയങ്ങളെ വിശകലനം ചെയ്യാനും കമ്പനിയുടെ വികസന പ്രകടനങ്ങള്‍ വിലയിരുത്താനും ലേബല്‍ ഉപയോഗപ്പെടുത്താം.

union coop get the The Dubai Chamber the ninth time

Next TV

Related Stories
റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ വരുന്നു; സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ് ധാരണ

Dec 9, 2025 01:02 PM

റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ വരുന്നു; സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ് ധാരണ

റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ, സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ്...

Read More >>
മനാമയിൽ  ഒൻപതാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

Dec 4, 2025 03:29 PM

മനാമയിൽ ഒൻപതാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

ഒൻപതാമത് ബി.കെ.എസ്-ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ...

Read More >>
പുതിയ തീരുമാനം....! പ്രവാസികൾക്ക് തിരിച്ചടി; ജിമ്മിലും സ്വദേശിവൽക്കരണവുമായി സൗദി

Nov 25, 2025 03:30 PM

പുതിയ തീരുമാനം....! പ്രവാസികൾക്ക് തിരിച്ചടി; ജിമ്മിലും സ്വദേശിവൽക്കരണവുമായി സൗദി

ജിമ്മിലും സ്വദേശിവൽക്കരണവുമായി സൗദി,മാനവ വിഭവശേഷി മന്ത്രാലയം,...

Read More >>
Top Stories










News Roundup