ദുബൈ: https://gcc.truevisionnews.com/) യു.എ.ഇയിലെ ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപ്പിടിത്തം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഗവൺമെന്‍റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ട ടീമംഗങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇയിലെ ചെറിയ എമിറേറ്റുകളിലൊന്നായ ഉമ്മുൽഖുവൈനിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Drone crashes into building in Umm al-Quwain, causing fire

































