റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ അൽ ഖസീമിന് സമീപമുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റിയാദ് അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാജിഹ ഫാത്തിമ (13)ആണ് മരിച്ചത് . മദീന സന്ദർശനത്തിനായി തെലങ്കാന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാജിഹ ഫാത്തിമയും മാതാപിതാക്കളും സഹോദരങ്ങളും അടക്കം അഞ്ചുപേരടങ്ങിയ കുടുംബം റിയാദിൽനിന്ന് മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തുവെച്ച് തന്നെ വാജിഹ ഫാത്തിമ മരിച്ചു. പിതാവ് മുഹമ്മദ് ഖാലിദ്, മാതാവ് അസ്മ ഷാർക്ക്, സഹോദരങ്ങളായ മുഹമ്മദ് സഅദ് (11), ഇളയ സഹോദരി അമീറ (നാല്) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ശരീരമാസകലം സാരമായ പരിക്കുകളോടെ മുഹമ്മദ് ഖാലിദും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒടിവുകൾ സംഭവിച്ച നിലയിൽ അസ്മയും മുഹമ്മദ് സഅദും ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അമീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് സഅദ് അൽയാസ്മിൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്.
Telangana family on their way to Madinah meets with a car accident, 13-year-old dies, four injured

































