മസ്‌കത്ത്:(gcc.truevisionnews.com) മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന് മാർച്ച് 31 വരെ ഒൻപത് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ നിർത്തിവച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക.
പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ താൽക്കാലിക ക്രമീകരണമെന്നും എന്നാൽ മറ്റ് റൂട്ടുകളിലെ വിമാനങ്ങൾ കൃത്യസമയത്ത് തന്നെ സർവീസ് നടത്തുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യാർത്ഥം നെറ്റ്‌വർക്കിലെ മറ്റ് ഭാഗങ്ങളിൽ അധിക സർവീസുകൾ നടത്തുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Oman Air temporarily cancels services to nine cities

































