https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

സന്തോഷ വാർത്ത...! ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസം: കുടുംബത്തെ ക്ഷണിക്കുന്നവർക്ക് ഹോട്ടലിന് 45% വരെ ഇളവ്

സന്തോഷ വാർത്ത...! ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസം: കുടുംബത്തെ ക്ഷണിക്കുന്നവർക്ക് ഹോട്ടലിന് 45% വരെ ഇളവ്
2026-07-23T11:50:00 | By Athira V
#Dubai Invite #Dubai Tourism #UAE Residents #Hotel Discount #Dubai Offers

ദുബൈ: ( https://gcc.truevisionnews.com/ ) ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസവുമായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. 'എ ദുബൈ ഇൻവൈറ്റ്' (A Dubai Invite) എന്ന പേരിൽ അംബാസഡർ ക്യാംപയിനാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ഹോട്ടൽ താമസത്തിന് 45 ശതമാനം വരെ ഇളവുകൾ ഈ പദ്ധതിയിലൂടെ ലഭിക്കും. സന്ദർശകരെ രാജ്യത്തേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ഹോട്ടൽ, ഡൈനിങ് ബുക്കിങ്ങുകളിൽ 3,000 ദിർഹം വരെ കിഴിവ് ലഭിക്കും.

അക്വാവെഞ്ചർ, ഐ.എം.ജി വേൾഡ്സ് തുടങ്ങിയ പ്രമുഖ വിനോദ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും. ഇതോടൊപ്പം കരീം സൗജന്യ അംഗത്വവും ടാക്സി യാത്രകൾക്ക് ഇളവുകളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.എങ്ങനെ അപേക്ഷിക്കാം?

ആനുകൂല്യങ്ങൾ ലഭിക്കാൻ visitdubai.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ നോമിനേഷൻ ഫോം പൂരിപ്പിക്കണം. ക്ഷണിക്കപ്പെടുന്ന അതിഥികളുടെ വിവരങ്ങൾ സെപ്റ്റംബർ 30-ന് മുമ്പ് പ്ലാറ്റ്ഫോമിൽ നൽകണം. ജിഡിആർഎഫ്എ (GDRFA) വഴി വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഓഫറുകൾ ലഭ്യമാക്കുക.

പ്രധാന തീയതികൾ:

ക്യാംപയിൻ കാലാവധി: 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ

സന്ദർശകർ എത്തേണ്ട സമയം: ഇതേ കാലയളവിൽ

ഓഫറുകൾ ഉപയോഗിക്കാനുള്ള അവസാന തീയതി: 2026 ഡിസംബർ 31

യുഎഇയിൽ നിന്നുള്ളവരല്ലാത്ത സാധുവായ ടൂറിസ്റ്റ് വിസയുള്ളവർക്കും വിസ-ഓൺ-അറൈവൽ യോഗ്യതയുള്ളവർക്കും ക്ഷണം നൽകാം. എന്നാൽ ഒരേസമയം പരമാവധി അഞ്ച് അപേക്ഷകൾ മാത്രമേ സമർപ്പിക്കാൻ കഴിയൂ.

ഒരേ സന്ദർശകന് ഈ പദ്ധതി പ്രകാരം ഒരിക്കൽ മാത്രമേ ദുബൈയിൽ എത്താൻ സാധിക്കുകയുള്ളു.കൂടുതൽ സഞ്ചാരികളെ ദുബൈയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് അറിയിച്ചു.

Content Highlight: Dubai Launches A Dubai Invite Scheme 45 Percent Hotel Discount For Residents

#Dubai Invite #Dubai Tourism #UAE Residents #Hotel Discount #Dubai Offers

Next TV

adimage
Related Stories
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് ജാഗ്രത നിർദ്ദേശം: രക്ഷിതാക്കൾക്ക് മാർഗനിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

Jul 22, 2026 04:31 PM

കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് ജാഗ്രത നിർദ്ദേശം: രക്ഷിതാക്കൾക്ക് മാർഗനിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ. പ്രൈവസി സെറ്റിംഗ്സ്, പാരന്റൽ കൺട്രോൾ, റോബ്‌ലോക്സ്...

Read More >>
കരുത്താർജ്ജിക്കുന്നു....! സർവീസുകൾ വിപുലീകരിക്കാൻ റിയാദ് എയർലൈൻ; പുതിയ വിമാനങ്ങൾ വാങ്ങുന്നു

Jul 21, 2026 04:54 PM

കരുത്താർജ്ജിക്കുന്നു....! സർവീസുകൾ വിപുലീകരിക്കാൻ റിയാദ് എയർലൈൻ; പുതിയ വിമാനങ്ങൾ വാങ്ങുന്നു

സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 28 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഫാൻബറോ എയർഷോയിൽ ഒപ്പിട്ട കരാറോടെ ആകെ ഓർഡർ 67 ആയി. 2030...

Read More >>
ഇനി കൂടെ കൂട്ടിക്കോ! വളർത്തുമൃഗങ്ങൾക്കും ഇനി ക്യാബിനിൽ യാത്ര ചെയ്യാം; ഏകീകൃത മാനദണ്ഡങ്ങളുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന

Jul 20, 2026 04:51 PM

ഇനി കൂടെ കൂട്ടിക്കോ! വളർത്തുമൃഗങ്ങൾക്കും ഇനി ക്യാബിനിൽ യാത്ര ചെയ്യാം; ഏകീകൃത മാനദണ്ഡങ്ങളുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന

വിമാനത്തിൽ പൂച്ചകളെയും നായ്ക്കളെയും ക്യാബിനിൽ കൊണ്ടുപോകാൻ IATA പുതിയ മാർഗനിർദേശങ്ങൾ. CR-1 കണ്ടെയ്നർ, PETC ബുക്കിംഗ്, ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവ...

Read More >>
 യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു;  തകരാറിന് കാരണത്തെ കുറിച്ച്  ഔദ്യോഗിക വിശദീകരണം നൽകാതെ മെറ്റാ കമ്പനി

Jul 20, 2026 03:06 PM

യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു; തകരാറിന് കാരണത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാതെ മെറ്റാ കമ്പനി

യു.എ.ഇയിൽ ഞായറാഴ്ച ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സാങ്കേതിക തടസ്സം. നൂറുകണക്കിന് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനും ഫീഡ് കാണാനും കഴിഞ്ഞില്ല....

Read More >>
രാത്രി തനിച്ച് ഇറങ്ങാം...; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി ബഹ്റൈൻ

Jul 17, 2026 10:52 PM

രാത്രി തനിച്ച് ഇറങ്ങാം...; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി ബഹ്റൈൻ

2026-ലെ നുംബിയോ മിഡ്-ഇയർ സുരക്ഷാ സൂചികയിൽ ലോകത്ത് 11-ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനവും ബഹ്‌റൈന്. കഴിഞ്ഞ 2 വർഷത്തിനിടെ 5 സ്ഥാനങ്ങൾ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage