https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ
2026-07-22T15:52:00 | By Susmitha Surendran
#Kuwait News #Bnaid Al Qar #Illicit Liquor #Kuwait Police #Asian Arrest #Fake Alcohol

കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) കുവൈത്തിലെ ബ്നെയ്ദ് അൽ ഖാറിൽ വ്യാജമദ്യം നിർമ്മിച്ച് വിറ്റ ഏഷ്യൻ വംശജൻ തലസ്ഥാന സുരക്ഷാ ഡയറക്ടറേറ്റിന്റെ പിടിയിൽ. സ്വന്തം വീട്ടിൽ വ്യാജമദ്യം വാറ്റി കുപ്പി ഒന്നിന് 10 കുവൈത്തി ദിനാർ നിരക്കിൽ വിൽപന നടത്തിവന്ന പ്രതിയാണ് അറസ്റ്റിലായത്.

പട്രോളിംഗിനിടെ വാഹനം ഓടിച്ചിരുന്ന പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പട്രോളിംഗ് സംഘം സാഹസികമായി പിന്തുടർന്ന് പിടുകൂടുകയായിരുന്നു.

തുടർന്ന ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 48 കുപ്പി വ്യാജമദ്യം കണ്ടെത്തുകയും ചെയ്തു. വീടുകളിൽ വ്യാജമദ്യം നിർമ്മിച്ച് വൻതോതിൽ വിൽപന നടത്തിവരികയായിരുന്നുവെന്ന് പ്രതി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന് കൈമാറി. അതേസമയം കുവൈറ്റിൽ വാണിജ്യ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി വാണിജ്യ മന്ത്രാലയം. കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വൻതോതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും 1.32 ടൺ തംബാക്കും പിടിച്ചെടുത്തു.

വാണിജ്യ നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്. പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 1,500 പാക്കറ്റോളം കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ഡിറ്റർജന്റുകളുമാണ് അധികൃതർ പിടിച്ചെടുത്തത്. നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 1.32 ടൺ തംബാക്കും ഗോഡൗണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Asian Man Arrested in Kuwait for Making and Selling Illicit Liquor in Bnaid Al Qar

#Kuwait News #Bnaid Al Qar #Illicit Liquor #Kuwait Police #Asian Arrest #Fake Alcohol

Next TV

adimage
Related Stories
സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

Jul 22, 2026 12:46 PM

സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

സൗദി അറേബ്യയിലെ ജിസാനിലും ഹുഫൂഫിലും ഉണ്ടായ വീട്ടുതീപിടിത്തങ്ങളിൽ അമ്മയും കുട്ടികളുമടക്കം 8 പേർ മരിച്ചു. ജിസാനിൽ പുക ശ്വസിച്ചാണ് 5 പേർ...

Read More >>
ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

Jul 22, 2026 12:38 PM

ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

UAEയുടെ ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ ജയ്‌വാൻ ഔദ്യോഗികമായി പുറത്തിറക്കി. ഷെയ്ഖ് മൻസൂറിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപനം. ഡെബിറ്റ്, പ്രീപെയ്ഡ്...

Read More >>
പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്;  ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

Jul 22, 2026 08:12 AM

പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്; ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

ജി​ദ്ദ​യി​ൽ പ്ര​മു​ഖ കാ​യി​ക ബ്രാ​ൻ​ഡു​ക​ളുടെ വ്യാ​ജ ലോ​ഗോ പ​തി​ച്ച വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ൽ ജാ​മി​അ, അ​ൽ അ​സീ​സി​യ മേ​ഖ​ല​ക​ളി​ൽ...

Read More >>
ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച്  ദിർഹം, പുതിയ നിരക്കുകൾ അറിയാം

Jul 21, 2026 05:41 PM

ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച് ദിർഹം, പുതിയ നിരക്കുകൾ അറിയാം

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് 5 ദിർഹം വർധന. 24 കാരറ്റ് 488 ദിർഹം. ആഗോള വിപണിയിൽ ഗോൾഡ് ഔൺസിന് 4050 ഡോളർ. വെള്ളി വിലയും...

Read More >>
അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

Jul 21, 2026 04:49 PM

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ, വീഡിയോ, ശബ്ദരേഖകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ കടുത്ത ശിക്ഷ. 3 വർഷം വരെ തടവും 5000 റിയാൽ വരെ പിഴയും...

Read More >>
മലയാളി ഭാഗ്യം വീണ്ടും! ബിഗ് ടിക്കറ്റിൽ മൂന്ന്  മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

Jul 21, 2026 03:24 PM

മലയാളി ഭാഗ്യം വീണ്ടും! ബിഗ് ടിക്കറ്റിൽ മൂന്ന് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

ബിഗ് ടിക്കറ്റ് ജൂലൈ രണ്ടാമത്തെ ഇ-ഡ്രോയിൽ ഒമാൻ, യുഎഇ, ബഹ്റൈനിൽ നിന്നുള്ള 3 മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം. വിജയികൾ പണം സേവിങ്സിനും മക്കളുടെ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage