https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-21T15:24:00

#Big Ticket Winner #Malayali Winner #UAE Lottery #25000 AED #Oman #Gulf News

ദുബൈ:(gcc.truevisionnews.com) ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തെ രണ്ടാമത്തെ ഇ-ഡ്രോയിൽ മൂന്ന് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം. നാലാമത്തെ വിജയി ബംഗ്ലാദേശിൽ നിന്നാണ്. മൊത്തം 1,00,000 ദിർഹമാണ് ഇത്തവണ വിജയികൾക്കിടയിൽ പങ്കിട്ടത്.

ഒമാനിലെ മസ്‌കറ്റിൽ സൈബർ മാർക്കറ്റ് മേഖലയിൽ ജോലി ചെയ്യുന്ന 57 വയസ്സുകാരൻ ടി.എ. മുഹമ്മദ് റിയാസ് ആണ് ആദ്യത്തെ മലയാളി വിജയി. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.

"വളരെ സർപ്രൈസ് ആയി. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സമ്മാനം. ടിക്കറ്റ് തികച്ചും റാൻഡം ആയി എടുത്തതായിരുന്നു" എന്ന് റിയാസ് പറഞ്ഞു. തനിക്ക് ലഭിച്ച തുക സേവിങ്സിൽ നിക്ഷേപിക്കാനാണ് പദ്ധതി.

യുഎഇയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന 48 വയസ്സുകാരൻ ഷിബിൻ രാമചന്ദ്രനാണ് രണ്ടാമത്തെ വിജയി. ഏഴ് വർഷമായി യുഎഇയിൽ താമസിക്കുന്ന ഷിബിൻ അഞ്ച് സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ടിക്കറ്റ് എടുത്തത്.

ഇത്തവണ ടിക്കറ്റ് തെരഞ്ഞെടുത്തതും ഷിബിൻ തന്നെയായിരുന്നു. "കോൾ വന്നപ്പോൾ തന്നെ ലൈവ് സ്ട്രീം കണ്ട് ഉറപ്പിച്ചു. സമ്മാനത്തുക സേവിങ്സിലേക്ക് മാറ്റും" എന്ന് അദ്ദേഹം പറഞ്ഞു.

പത്ത് വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന 38 വയസ്സുകാരൻ ജോജോ യോഹന്നാനാണ് മൂന്നാമത്തെ മലയാളി വിജയി. എല്ലാ മാസവും സുഹൃത്തുക്കൾക്കൊപ്പം നാല് ടിക്കറ്റുകൾ വരെ വാങ്ങാറുണ്ടെന്ന് ജോജോ പറഞ്ഞു. ഓഗസ്റ്റ് 3-ന് നടക്കുന്ന 20 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസാണ് അടുത്ത ലക്ഷ്യം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം മാറ്റിവെക്കാനാണ് ആഗ്രഹം.

ബംഗ്ലാദേശിൽ നിന്നുള്ള ഫോയസ് അഹമ്മദ് റാനിയാണ് നാലാമത്തെ വിജയി. യുഎഇയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 289-121123 ആണ്.ഓഗസ്റ്റ് 3-ന് 20 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് ഡ്രോ ഉണ്ട്. അതോടൊപ്പം അഞ്ച് പേർക്ക് 1,00,000 ദിർഹം വീതവും നേടാം. ജൂലൈയിലെ രണ്ട് വീക്കിലി ഡ്രോകൾ കൂടി ബാക്കിയുണ്ട്.

വിജയികൾക്ക് 25,000 ദിർഹം വീതമാണ് സമ്മാനം.ദി ബിഗ് സ്പിൻ ഗെയിമിലും പങ്കെടുക്കാം. ഓഗസ്റ്റ് 3-ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർ സെപ്റ്റംബർ 3-ന് 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരത്തിൽ പങ്കെടുക്കും. ഡ്രീം കാർ പ്രൊമോഷനിൽ ഓഗസ്റ്റ് 3-ന് മസെരാറ്റി ഗ്രെക്കാലെ, സെപ്റ്റംബർ 3-ന് ലാൻഡ്റോവർ ഡിഫൻഡർ എന്നിവയും സമ്മാനമായി നൽകും.

Content Highlight: 3 Malayalis Win 25000 AED Each in Big Ticket July E-Draw

#Big Ticket Winner #Malayali Winner #UAE Lottery #25000 AED #Oman #Gulf News

Next TV

Top Stories










adimage
News Roundup






adimage adimage adimage