https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-21T16:49:00

#Oman News #Oman Cyber Crime Law #Privacy Law Oman #Social Media Rules Oman #Oman Public Prosecution

മസ്കറ്റ്: (gcc.truevisionnews.com) അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ രംഗത്തെത്തി. ഇത്തരം പ്രവൃത്തികൾക്ക് 3 വർഷം വരെ തടവും 5000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ പ്രചരിപ്പിക്കുന്ന ഉള്ളടക്കം പൂർണമായും സത്യമാണെങ്കിൽ പോലും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കിൽ ശിക്ഷാർഹമായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ അവമതിക്കുന്നതിനോ ഉദ്ദേശിച്ച് വ്യക്തിഗത വിവരങ്ങളോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുക.നിയമപരമായ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ പകർത്തുന്നതും റെക്കോർഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി.

ഇത്തരം പ്രവൃത്തികൾ രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം കേസെടുക്കുന്നതിലേക്ക് നയിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. ഒരു പോസ്റ്റ് പങ്കുവെക്കുന്നതിന് മുൻപ് തന്നെ നിയമപരമായ ഉത്തരവാദിത്തം ആരംഭിക്കുന്നുണ്ടെന്നും, അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഒമാനിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ നിയമം ബാധകമായതിനാൽ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ നിയമസാധുത പരിശോധിക്കേണ്ടതാണ്.

Content Highlight: Oman Warns: Sharing Photos and Videos Without Permission Can Lead to 3 Years Jail and 5000 Rial Fine

#Oman News #Oman Cyber Crime Law #Privacy Law Oman #Social Media Rules Oman #Oman Public Prosecution

Next TV

Top Stories










adimage
News Roundup






adimage adimage adimage