https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-22T12:38:00

#Jaywan Card #UAE Central Bank #UAE National Card #Dubai News #Digital Payment UAE #Sheikh Mansour #Debit Card UAE

ദുബായ്‌:( https://gcc.truevisionnews.com/) രാജ്യത്തിന്റെ ദേശീയ കാർഡ് പേയ്‌മെന്റ് സംവിധാനമായ 'ജയ്‌വാൻ' ഔദ്യോഗികമായി പുറത്തിറക്കി യുഎഇ. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ലൈസൻസുള്ള എക്സ്‌ചേഞ്ച് കമ്പനികൾക്കും കാർഡുകൾ ഘട്ടം ഘട്ടമായി വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎഇ സെൻട്രൽ ബാങ്ക് ഗവർണറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുഎഇയിൽ പൂർണ്ണമായും വികസിപ്പിച്ചെടുത്ത ദേശീയ കാർഡ് പേയ്‌മെന്റ് പദ്ധതിയാണ് ജയ്‌വാൻ. രാജ്യത്തിനകത്ത് ഉപയോഗിക്കുന്ന ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾക്ക് ശക്തമായ ഒരു ആഭ്യന്തര ബദലാണ് ഇതിലൂടെ ഒരുങ്ങുന്നത്. രാജ്യത്തിന്റെ പേയ്‌മെന്റ് അടിസ്ഥാനസൗകര്യം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ കരുത്തേകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, എടിഎമ്മുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയിലെല്ലാം ഈ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും.കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ, ഓൺലൈൻ ഷോപ്പിംഗ്, പണം പിൻവലിക്കൽ എന്നിവയ്‌ക്കൊപ്പം അംഗീകൃത ചട്ടങ്ങൾക്കനുസരിച്ച് ആഭ്യന്തര, അന്തർദേശീയ ഇടപാടുകൾക്കും ജയ്‌വാൻ കാർഡുകൾ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകും. വിവിധ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് കാർഡ് ഉടമകൾക്ക് ആകർഷകമായ പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളും ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: UAE Launches National Card Payment System 'Jaywan', Rollout Begins Across Banks

#Jaywan Card #UAE Central Bank #UAE National Card #Dubai News #Digital Payment UAE #Sheikh Mansour #Debit Card UAE

Next TV

Top Stories










adimage
News Roundup






adimage adimage adimage