---
title: "ഇനി കൂടെ കൂട്ടിക്കോ! വളർത്തുമൃഗങ്ങൾക്കും ഇനി ക്യാബിനിൽ യാത്ര ചെയ്യാം; ഏകീകൃത മാനദണ്ഡങ്ങളുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന"
english_title: "IATA New Rules Pets Travel in Cabin Dogs Cats Airlines"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373555/iata-new-rules-pets-travel-cabin-dogs-cats"
published_at: "2026-07-20T16:51:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e04dd4c6e3_iata-new-rules-pets-travel-cabin-dogs-cats.jpg"
keywords: ["Latest News", "IATA", "Pet Travel", "Airlines", "Dogs", "Cats"]
---

# ഇനി കൂടെ കൂട്ടിക്കോ! വളർത്തുമൃഗങ്ങൾക്കും ഇനി ക്യാബിനിൽ യാത്ര ചെയ്യാം; ഏകീകൃത മാനദണ്ഡങ്ങളുമായി അന്താരാഷ്ട്ര വ്യോമയാന സംഘടന

> **Lead Summary:** **ദുബായ്: [ **വളർത്തുമൃഗങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ അയാട്ട പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്തിറക്കി.

## Article Content

**ദുബായ്: [ **വളർത്തുമൃഗങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ അയാട്ട പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്തിറക്കി.

വിമാനങ്ങളിൽ പൂച്ചകളെയും നായ്ക്കളെയും കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും എല്ലാ എയർലൈനുകളിലും ഏകീകൃത മാനദണ്ഡങ്ങൾ നടപ്പാക്കാനുമാണ് ഈ പുതിയ നീക്കം.

പുതിയ നിർദേശങ്ങൾ അനുസരിച്ച്, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പൂച്ചകൾക്കും പട്ടികൾക്കും ഇനി വിമാനത്തിൻ്റെ ക്യാബിനിൽ തന്നെ ഉടമസ്ഥരോടൊപ്പം യാത്ര ചെയ്യാം. ഇതിനായി മൃഗങ്ങൾക്ക് സുഖമായി തിരിയാനും നിൽക്കാനും കഴിയുന്ന ഐ.എ.ടി.എ 'സി.ആർ. വൺ' നിലവാരത്തിലുള്ള കണ്ടെയ്നറുകൾ നിർബന്ധമായും ഉപയോഗിക്കണം.

യാത്രയ്ക്ക് 48 മുതൽ 72 മണിക്കൂർ മുൻപായി 'പി.ഇ.ടി.സി' (PETC) എന്ന പുതിയ കോഡ് ഉപയോഗിച്ച് ബുക്കിങ് പൂർത്തിയാക്കുകയും ആവശ്യമായ വാക്സിനേഷൻ, ആരോഗ്യ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും വേണം. ചെക്ക്-ഇൻ സമയത്ത് മൃഗങ്ങളുടെ ആരോഗ്യവും കണ്ടെയ്നറിന്റെ സുരക്ഷയും പരിശോധിച്ച ശേഷമേ അനുമതി നൽകൂ.

വിമാനം ടേക്ക്-ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും കാറ്റിലും മറ്റും കുലുക്കമുണ്ടാകുന്ന സമയങ്ങളിലും മൃഗങ്ങൾ കണ്ടെയ്നറിനുള്ളിൽ തന്നെ കഴിയണം. സർവീസ് ഡോഗുകൾക്ക് നിലവിലുള്ള പ്രത്യേക ഇളവുകൾ തുടരുമ്പോൾ, എമോഷണൽ സപ്പോർട്ട് അനിമലുകളെ സാധാരണ പെറ്റുകളായി തന്നെയാകും പരിഗണിക്കുക. കണക്ഷൻ ഫ്ലൈറ്റുകളിലും അടിയന്തര സാഹചര്യങ്ങളിലും വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എയർലൈനുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർലൈനുകളുടെ നിലവിലുള്ള അടിസ്ഥാന നയങ്ങളെ ബാധിക്കാത്ത രീതിയിലാണ് യാത്രക്കാർക്കായി ഈ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373555/iata-new-rules-pets-travel-cabin-dogs-cats)