---
title: "സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ "
english_title: "Malayali Woman Dies In Oman Road Accident Near Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373421/malayali-woman-dies-oman-road-accident-salalah"
published_at: "2026-07-20T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d7f03a16fc_malayali-woman-dies-oman-road-accident-salalah.jpg"
keywords: ["Oman Accident", "Salalah", "Fatimath Shana", "Kannur", "Malayali", "Khareef"]
---

# സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ 

> **Lead Summary:** **സലാല: **സലാലയിൽ ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്‌ മലയാളി യുവതി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാനയാണ് മരിച്ചത്. ഹൈമയ്ക്ക് സമീപമുള്ള മക്ഷൻ എന്ന സ്ഥല ത്തു വെച്ചായിരുന്നു അപകടമുണ്ടായത്.

## Article Content

**സലാല: **സലാലയിൽ ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്‌ മലയാളി യുവതി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാനയാണ് മരിച്ചത്. ഹൈമയ്ക്ക് സമീപമുള്ള മക്ഷൻ എന്ന സ്ഥല ത്തു വെച്ചായിരുന്നു അപകടമുണ്ടായത്.

അവധി ആഘോഷങ്ങൾക്കായി മസ്‌കറ്റിൽ നിന്ന് സലാലയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഈ കുടുംബം. അപകടത്തിൽപ്പെട്ട ഫാത്തിമത്തുൽ ഷഹാനയുടെ ഭർത്താവ് ഷാനിദും കൂടെയുണ്ടായിരുന്ന സുഹൃത്ത് അനസും ഗുരുതരമായ പരിക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373421/malayali-woman-dies-oman-road-accident-salalah)