---
title: "എത്ര വേണമെങ്കിലും വന്ന് പോകാം! ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ"
english_title: "Saudi Arabia New 1 Year Multiple Entry Umrah Visa 90 Days Stay"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373559/saudi-multiple-entry-umrah-visa-1-year-90-days"
published_at: "2026-07-20T17:02:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e07b860ef2_saudi-multiple-entry-umrah-visa-1-year-90-days.jpg"
keywords: ["Latest News", "Saudi Umrah Visa", "Multiple Entry", "Nusuk"]
---

# എത്ര വേണമെങ്കിലും വന്ന് പോകാം! ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ

> **Lead Summary:** **റിയാദ്: [ **തീർഥാടകർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഒരു വർഷം കാലാവധിയുള്ള പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ മന്ത്രാലയം പുറത്തിറക്കി. ഈ വിസ ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ തീർഥാടകർക്ക് എത്ര തവണ വേണമെങ്കിലും സൗദി അറേബ്യ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും സാധിക്കും.

## Article Content

**റിയാദ്: [ **തീർഥാടകർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഒരു വർഷം കാലാവധിയുള്ള പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ മന്ത്രാലയം പുറത്തിറക്കി. ഈ വിസ ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ തീർഥാടകർക്ക് എത്ര തവണ വേണമെങ്കിലും സൗദി അറേബ്യ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും സാധിക്കും.

വിസ ലഭിക്കുന്ന തീയതി മുതൽ ഒരു വർഷമാണ് ഇതിന്റെ കാലാവധി. ഒരു വർഷത്തിനിടയിൽ ഘട്ടം ഘട്ടമായി മൊത്തം 90 ദിവസം വരെ സൗദിയിൽ താമസിക്കാൻ ഈ വിസ അനുവാദം നൽകുന്നുണ്ട്.

ഓരോ സന്ദർശന വേളയിലും രാജ്യത്ത് തങ്ങുന്ന ദിവസങ്ങൾ ഈ 90 ദിവസത്തിൽ നിന്ന് കുറയ്ക്കപ്പെടും. വിമാനത്താവളങ്ങളിലെത്തുന്ന സമയത്തും തിരികെ പോകുമ്പോഴും ബാക്കിയുള്ള ദിവസങ്ങൾ സിസ്റ്റത്തിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടും.

എന്നാൽ, ദുൽഖഅദ് 1 മുതൽ ദുൽഹിജ്ജ 13 വരെയുള്ള ഹജ്ജ് സീസൺ സമയത്ത് ഈ വിസ ഉപയോഗിച്ച് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുണ്ടാകും. ഈ വിസയിൽ എത്തുന്നവർ സൗദിയിലേക്ക് തിരിക്കുന്നതിന് മുൻപായി 'നുസുക്' (Nusuk) പ്ലാറ്റ്‌ഫോം വഴി അംഗീകൃത കമ്പനികളിൽ നിന്നുള്ള ഉംറ പാക്കേജുകൾ തിരഞ്ഞെടുക്കുകയും പെർമിറ്റ് കരസ്ഥമാക്കുകയും വേണം.

ആദ്യ യാത്രയിൽ തന്നെ വിസ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. പിന്നീട് ഇതേ വിസയിൽ വീണ്ടും വരുമ്പോൾ ഓരോ തവണയും പുതിയ ഉംറ പാക്കേജുകളും നുസുക് വഴി പ്രത്യേക പെർമിറ്റുകളും സ്വന്തമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373559/saudi-multiple-entry-umrah-visa-1-year-90-days)