https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

സൗദിയിൽ വന്യജീവി സംരക്ഷണത്തിന് നൂതന നീക്കം: അൽഉലയിൽ കഴുകന്മാരുടെ പറക്കൽ ഇനി ജി.പി.എസ് ഉപയോഗിച്ച് നിരീക്ഷിക്കും

സൗദിയിൽ വന്യജീവി സംരക്ഷണത്തിന് നൂതന നീക്കം: അൽഉലയിൽ കഴുകന്മാരുടെ പറക്കൽ ഇനി  ജി.പി.എസ് ഉപയോഗിച്ച് നിരീക്ഷിക്കും
2026-07-17T22:58:00 | By VIPIN P V
#Saudi Arabia #AlUla #Lappet-Faced Vulture #Wildlife Conservation #KAUST #GPS Tracking

ജിദ്ദ: (gcc.truevisionnews.com) വന്യജീവി സംരക്ഷണത്തിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശാസ്ത്രീയ ഗവേഷണങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ അൽഉലയിൽ പ്രത്യേക പദ്ധതിക്ക് തുടക്കമായി.

റോയൽ കമീഷൻ ഫോർ അൽഉലയും കിങ് അബ്‌ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (KAUST) സഹകരിച്ചാണ് വംശനാശഭീഷണി നേരിടുന്ന ‘ലാപറ്റ്-ഫേസ്ഡ്’ ഇനത്തിൽപ്പെട്ട കഴുകന്മാരെ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന പ്രോഗ്രാം ആരംഭിച്ചത്.

നവീന സാങ്കേതികവിദ്യകളും പാരിസ്ഥിതിക ഡാറ്റാ വിശകലനവും പ്രയോജനപ്പെടുത്തി, ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സംരക്ഷിത പ്രദേശങ്ങളുടെ സുസ്ഥിരമായ ദീർഘകാല മാനേജ്മെന്റ് തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് ഈ സംയുക്ത ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം.അൽഉല മേഖലയിൽ സജീവമായ ഒരു കഴുകൻകൂട് കണ്ടെത്തിയ ശേഷം നേരിട്ട് നിരീക്ഷണം നടത്തുകയും ആവശ്യമായ വെറ്ററിനറി പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു.

തുടർന്ന് അതിലെ ഒരു കഴുകനിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു. ലാപറ്റ്-ഫേസ്ഡ് കഴുകന്മാരുടെ ചലനങ്ങൾ, പെരുമാറ്റരീതികൾ എന്നിവയെക്കുറിച്ചുള്ള ഫീൽഡ് വിവരങ്ങൾ ശേഖരിക്കുക, അവയുടെ പ്രധാന വാസസ്ഥലങ്ങൾ, പാരിസ്ഥിതിക ആവശ്യങ്ങൾ, സഞ്ചാരപാതകൾ എന്നിവ തിരിച്ചറിയുക, അവ നേരിടുന്ന സാധ്യതയുള്ള അപകടമേഖലകൾ നിരീക്ഷിക്കുക എന്നിവയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇത് വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ പിന്തുണയാകും. ഫീൽഡ് മോണിറ്ററിങ്ങിന്റെ ഫലങ്ങൾ പ്രകാരം 20 നും 30 നും ഇടയിൽ ലാപറ്റ്-ഫേസ്ഡ് കഴുകന്മാരെ അൽഉലയിൽ പതിവായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൗദി അറേബ്യയിലാകെയുള്ള ഈ ഇനം കഴുകന്മാരുടെ എണ്ണത്തിന്റെ 2.5 ശതമാനത്തോളം വരും.

നിലവിലെ പ്രജനന കാലയളവിൽ ഈ പ്രദേശത്ത് ഇത്തരത്തിലുള്ള നാല് ജോഡി കഴുകന്മാരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ജോഡിയിലെ കഴുകനിലാണ് ഇപ്പോൾ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്.തങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിൽ കാണപ്പെടുന്ന ഏറ്റവും വലിയ കഴുകൻ ഇനങ്ങളിൽ ഒന്നായ ലാപറ്റ്-ഫേസ്ഡ് കഴുകന്മാരെ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു പാരിസ്ഥിതിക വ്യവസ്ഥയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന പ്രധാന ജീവിവർഗങ്ങളിൽ ഒന്നാണിവ.ചത്ത ജീവികളുടെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു നീക്കം ചെയ്യുന്നതിലും, പോഷകങ്ങൾ പുനരുൽപ്പാദിപ്പിക്കുന്നതിലും, പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിലും കഴുകന്മാർ നിർണായക പങ്കാണ് വഹിക്കുന്നത്.

ഈ പദ്ധതിയിലൂടെ ലഭ്യമാകുന്ന കൃത്യമായ വിവരങ്ങൾ കഴുകന്മാരുടെ കൂടുകൂട്ടുന്ന സ്ഥലങ്ങൾ, ഭക്ഷണ സ്രോതസ്സുകൾ, സഞ്ചാരപാതകൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് സഹായകരമാകും. ഒപ്പം അൽഉലയിലെ സംരക്ഷിത പ്രദേശങ്ങളുടെ ദീർഘകാല മാനേജ്മെന്റ് പ്ലാനിങ്ങിന് ഇത് ശക്തമായ അടിത്തറയേകുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlight: Saudi Arabia Launches GPS Tracking Project for Endangered Lappet-Faced Vultures in AlUla

#Saudi Arabia #AlUla #Lappet-Faced Vulture #Wildlife Conservation #KAUST #GPS Tracking

Next TV

adimage
Related Stories
ശൈത്യത്തിന് വിട; സൗദിയിൽ വസന്തകാലത്തിന് തുടക്കമായി

Mar 21, 2026 06:06 PM

ശൈത്യത്തിന് വിട; സൗദിയിൽ വസന്തകാലത്തിന് തുടക്കമായി

ശൈത്യത്തിന് വിട, സൗദിയിൽ വസന്തകാലത്തിന്...

Read More >>
വൈ​വി​ധ്യമോടെ; ഖു​ർ​ആ​ൻ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച അ​ൽ​മ​നാ​ർ സെ​ന്‍റ​റി​ല്‍

Jan 9, 2026 11:17 AM

വൈ​വി​ധ്യമോടെ; ഖു​ർ​ആ​ൻ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച അ​ൽ​മ​നാ​ർ സെ​ന്‍റ​റി​ല്‍

ഖു​ർ​ആ​ൻ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച അ​ൽ​മ​നാ​ർ...

Read More >>
‘ജിസാൻ, പ്രകൃതിയുടെ നിധികൾ’; ‘ജിസാൻ ഫെസ്റ്റിവൽ 2026’ന് ഇന്ന് തുടക്കം

Dec 25, 2025 10:36 AM

‘ജിസാൻ, പ്രകൃതിയുടെ നിധികൾ’; ‘ജിസാൻ ഫെസ്റ്റിവൽ 2026’ന് ഇന്ന് തുടക്കം

ജിസാൻ, പ്രകൃതിയുടെ നിധികൾ, ജിസാൻ ഫെസ്റ്റിവൽ 2026’ന് ഇന്ന്...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage