ദുബൈ: ( gcc.truevisionnews.com ) യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്ററിനുകീഴില്‍ വിവിധ കേന്ദ്രങ്ങളിലുള്ള പഠിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും വിപുലമായ സംഗമം ഞായറാഴ്ച വൈകീട്ട് അല്‍ഖൂസ് അൽമനാർ സെന്ററില്‍ നടക്കും. ദുബൈ മതകാര്യവകുപ്പിന്റെ അനുമതിയോടെ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പി.പി. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും.
വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് നടക്കും. ഖുർആൻ ആസ്വാദനം, അന്താക്ഷരി മത്സരം തുടങ്ങിയവ രണ്ടുമണി മുതല്‍ ആരംഭിക്കും. അബ്ദുല്ല തിരൂർക്കാട് ആണ് ഇവക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് വിവിധ മേഖലകളില്‍നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ക്വിസ് മത്സരം നടക്കും. വിപുലമായ എക്സിബിഷനും കുട്ടികള്‍ക്കായി കിഡ്സ് കോര്‍ണറും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് ആറിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ജൗഹർ അയനിക്കോട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പണ്ഡിതരായ മൗലവി അബ്ദുസ്സലാം മോങ്ങം, മൻസൂർ അഹ്മദ് മദീനി തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിക്കും. ബഹുജനങ്ങള്‍ക്കായി അബ്ദുല്ല തിരൂർക്കാട് നയിക്കുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 04 3394464, 04 2722723, 050 5242429.
Quran Conference on Sunday at Al-Manar Center


































