Mar 11, 2026 01:02 PM

കുവൈത്ത് സിറ്റി : (gcc.truevisionnews.com) കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. കുവൈത്ത് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഇന്നലെ നടന്ന യോഗത്തിൽ ആണ് ഈദ് അൽ ഫിത്തർ അവധിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഷെഡ്യൂൾ പ്രഖ്യാപിച്ചത്. റമദാൻ മാസത്തിന്റെ ദൈർഘ്യം അനുസരിച്ച് അവധി ദിവസങ്ങളിൽ വ്യത്യാസമുണ്ടാകും.

റമദാൻ 30 ദിവസം പൂർത്തിയായാൽ മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെ പൊതു അവധി ആയിരിക്കും. സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും മാർച്ച് 24 ചൊവ്വാഴ്ച വീണ്ടും പ്രവർത്തനം ആരംഭിക്കും.

അതേസമയം റമദാൻ 29 ദിവസത്തിൽ അവസാനിച്ചാൽ മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ അവധി ഉണ്ടായിരിക്കും. ജോലികൾ മാർച്ച് 23 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. റമദാൻ മാസത്തിന്റെ അവസാനത്തെ ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയാണ് ഈദ് അൽ ഫിത്തറിന്റെ കൃത്യമായ തീയതി സ്ഥിരീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Kuwait announces short Eid holiday up to five days off

Next TV

Top Stories










News Roundup