പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ
Mar 4, 2026 10:01 PM | By Roshni Kunhikrishnan

പെരുമ്പാവൂർ:( www.truevisionnews.com ) പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. കുറുപ്പുംപടി ഭാഗത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് കിലോ കഞ്ചാവുമായി അസം സ്വദേശി റബ്ബുൽ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗിലെ നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

പോഞ്ഞാശ്ശേരിയിൽ നിന്ന് കഞ്ചാവുമായി കുറുപ്പംപടിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് ഇയാൾ വലയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയിലധികം വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Ganja hunt in Perumbavoor; Assam native arrested with four kilos of ganja

Next TV

Related Stories
തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

Mar 4, 2026 10:09 PM

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന്...

Read More >>
മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Mar 4, 2026 09:40 PM

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

Mar 4, 2026 07:56 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം...

Read More >>
'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

Mar 4, 2026 07:09 PM

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി....

Read More >>
Top Stories

News from Regional Network

Entertainment News