സൗദി അരാംകോ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണം; ഡ്രോൺ ഉപയോഗിച്ചതായി പ്രാഥമിക വിവരം

സൗദി അരാംകോ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണം; ഡ്രോൺ ഉപയോഗിച്ചതായി പ്രാഥമിക വിവരം
Mar 4, 2026 05:22 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി കിഴക്കൻ ​പ്രവിശ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഉണ്ടായ ഈ ആക്രമണ നീക്കത്തിൽ നാശനഷ്​ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ നടന്ന ഈ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, അൽ ഖർജ് ലക്ഷ്യമാക്കി വന്ന രണ്ട് ക്രൂയിസ് മിസൈലുകളും രാജ്യത്തിന്‍റെ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഒമ്പത് ഡ്രോണുകളും പ്രതിരോധ സേന തകർത്തു. കിഴക്കൻ മേഖലയിൽ വെച്ച് മറ്റൊരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു.

Saudi Aramco refinery attacked again initial reports suggest drone used

Next TV

Related Stories
എ.ഐ ഉപയോഗിച്ച് വ്യാജ ബോംബാക്രമണ ചിത്രം നിർമിച്ചു: ബഹ്‌റൈനിൽ യുവാവ് പിടിയിൽ

Mar 4, 2026 06:15 PM

എ.ഐ ഉപയോഗിച്ച് വ്യാജ ബോംബാക്രമണ ചിത്രം നിർമിച്ചു: ബഹ്‌റൈനിൽ യുവാവ് പിടിയിൽ

എ.ഐ ഉപയോഗിച്ച് വ്യാജ ബോംബാക്രമണ ചിത്രം നിർമിച്ചു, ബഹ്‌റൈനിൽ യുവാവ്...

Read More >>
സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണം? പ്രധാന നിർദേശങ്ങളുമായി അധികൃതർ

Mar 4, 2026 06:11 PM

സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണം? പ്രധാന നിർദേശങ്ങളുമായി അധികൃതർ

സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണം? പ്രധാന നിർദേശങ്ങളുമായി...

Read More >>
ഒമാനിൽ സംശയാസ്പദമായ ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണം; മുന്നറിയിപ്പുമായി ആർഒപി

Mar 4, 2026 04:46 PM

ഒമാനിൽ സംശയാസ്പദമായ ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണം; മുന്നറിയിപ്പുമായി ആർഒപി

ഒമാനിൽ സംശയാസ്പദമായ ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണം, മുന്നറിയിപ്പുമായി...

Read More >>
ഇറാന്റെ ആക്രമണം; ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ നി​ർ​ദേ​ശം

Mar 4, 2026 01:33 PM

ഇറാന്റെ ആക്രമണം; ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇറാന്റെ ആക്രമണം, ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ...

Read More >>
മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 4, 2026 12:44 PM

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി നാട്ടിൽ...

Read More >>
Top Stories

News Roundup

Entertainment News