Mar 4, 2026 04:46 PM

മസ്‌കത്ത്: (gcc.truevisionnews.com) രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾക്ക് സമീപമോ ആകാശത്തോ സംശയാസ്പദമായ രീതിയിൽ ഡ്രോണുകളോ മറ്റ് പറക്കുന്ന വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ അധികൃതരെ അറിയിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. ഇത്തരം വസ്തുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 77720078 എന്ന ഔദ്യോഗിക വാട്‌സാപ്പ് നമ്പറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. സന്ദേശത്തിനൊപ്പം ഡ്രോൺ കണ്ട കൃത്യമായ സ്ഥലവും സാധിക്കുമെങ്കിൽ അതിന്റെ ചിത്രവും ഉൾപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.

എന്നാൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ യാതൊരു കാരണവശാലും സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലൂടെയോ പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തുന്നത് സുരക്ഷാ ഏജൻസികളുടെ അന്വേഷണങ്ങളെയും നടപടികളെയും പ്രതികൂലമായി ബാധിച്ചേക്കാം. ഔദ്യോഗിക നടപടികളോട് സഹകരിച്ച് രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കാൻ സ്വദേശികളും വിദേശികളും ഒരേപോലെ പരിശ്രമിക്കണമെന്നും അധികൃതർ വ്യക്തമാക്കി.



If you notice suspicious drones in Oman you should report them immediately ROP warns

Next TV

Top Stories










News Roundup






Entertainment News